02:49pm 28 October 2026
NEWS
ജയറാമും ആശാ ശരത്തും വീണ്ടും ഒന്നിക്കുന്നു; പുതിയ തമിഴ് ചിത്രം 'ഗുഡ് ന്യൂസ്' പ്രഖ്യാപിച്ചു
28/10/2026  09:03 AM IST
സുരേഷ് വണ്ടന്നൂർ
ജയറാമും ആശാ ശരത്തും വീണ്ടും ഒന്നിക്കുന്നു; പുതിയ തമിഴ് ചിത്രം ഗുഡ് ന്യൂസ് പ്രഖ്യാപിച്ചു

 

 


 പ്രശസ്ത താരങ്ങളായ ജയറാമും ആശാ ശരത്തും വീണ്ടും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രമായ 'ഗുഡ് ന്യൂസ്' അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ നാഗേന്ദ്ര മുരുകൻ രചനയും സംവിധാനവും നിർവഹിച്ച്, മൂവിട്രോൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
​ജയറാമിനും ആശാ ശരത്തിനും പുറമെ 'ഹോട്ട് സ്പോട്ട് 2 മച്ച്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വിൻ കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കമലഹാസൻ നായകനായ 'പാപനാശം' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ആശാ ശരത്, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ജി. പ്രജിത് സംവിധാനം ചെയ്ത 'ആശകൾ ആയിരത്തിന്' ശേഷം ജയറാമും ആശാ ശരത്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
​പ്രമുഖ സംവിധായകൻ പാണ്ഡിരാജിന്റെ ശിഷ്യനാണ് നാഗേന്ദ്ര മുരുകൻ. ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നതും പാണ്ഡിരാജാണ്. മുൻപ് പാണ്ഡിരാജ് സംവിധാനം ചെയ്ത 'പരിളമ ആൻഡ് കോയിൽ' ജയറാം നായകനായി അഭിനയിച്ചിരുന്നു.
​കല്യാണി അനിൽ, മുത്തുകുമാർ, ജാഫർ സാദിഖ്, ഖുറൈഷി, ദീപ വിനോദിനി, ദിവ്യ മണിമേഖല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സിദ്ദു കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിശേഷ് രാമകൃഷ്ണനും സാരഥിയുമാണ്. ഡി. പ്രവീൺകുമാർ ഛായാഗ്രഹണവും അർജുൻ ബാബു എഡിറ്റിംഗും പി. ജയ്‌മുരുകൻ കലാസംവിധാനവും നിർവഹിക്കുന്നു.
​മാധവനൊപ്പം അഭിനയിച്ച 'ജി.ഡി.എൻ' ആണ് തമിഴിൽ ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img